പാലക്കാട്: മണ്ണാർക്കാട്ടെ ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച കോഴിക്ക് നാലു കാല്. കോഴിയെ കാണാൻ ആളുകൾക്ക് കൗതുകം കൂടിവന്നതോടെ ഇതിനെ വളർത്താനാണ് കടയുടമകളുടെ തീരുമാനം.
മണ്ണാർക്കാട്ടെ അലിഫ് ചിക്കൻസ്റ്റാളിൽ വിൽപ്പനക്കെത്തിച്ച കോഴിക്കാണ് നാലു കാലുള്ളതായി കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്.
സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.