കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാലു പേർ അറസ്റ്റിൽ

തൃശൂർ: മൂർക്കനിക്കരയിൽ കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാലു പേർ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ പ്രതികളും മൂർക്കനികര സ്വദേശികളുമായ ബ്രഹ്മജിത്, വിശ്വജിത് എന്നിവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെ മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉൽസവത്തിനിടെയാണ് യുവാവിനെ കുത്തികൊലപ്പെടുത്തിയത്. മുളയം സ്വദേശിയായ അഖിൽ (28) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അഖിലിന്‍റെ സുഹൃത്ത് ജിതിൻ ചികിത്സയിലാണ്.

കുമ്മാട്ടി ഉത്സവത്തിനിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരട്ട സഹോദരങ്ങളായ ബ്രഹ്മജിത്, വിശ്വജിത് എന്നിവരുടെ നാട്ടിൽവന്ന് അഖിൽ ഡാൻസ് കളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസെടുത്തു.

കൊലപാതകത്തെ തുടർന്ന് കുമ്മാട്ടി ഉത്സവം നിർത്തിവെച്ചു.

Tags:    
News Summary - Four people have been arrested in the case of stabbing a youth during the Kummatti festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.