തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാലുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യനങ്ങാടി സ്വദേശികളായ മേടമ്മൽ മുഹമ്മദ് ഇസാക്ക് (26), വെള്ളച്ചാൽ മുഹമ്മദ് അൻവർ(24), കേടത്തിൽ മുഹമ്മദ് അജ്മൽ (24), അടിയാട്ട് വളപ്പിൽ ജവാദ് (34) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരുമനയൂരിൽ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28ന് ഇല്ലത്ത് പാടത്ത് വെച്ചാണ് പ്രതികൾ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയത്. ഉടനെ വിവരം അറിയിച്ചതോടെ പൊലീസ് സംഘം പ്രതികളെ പിന്തുടർന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ചാവക്കാട് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. തിരൂർ സി.ഐ എം.കെ. രമേഷ്, സി.പി.ഒമാരായ വിവേക്, ജിനേഷ്, അരുൺ, ധനീഷ് കുമാർ ചാവക്കാട്, ഗ്രേഡ് എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ സന്ദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.