കോഴിക്കോട്: ഈശോസഭാ വൈദികനും എഴുത്തുകാരനുമായ ഫാദർ എബ്രഹാം അടപ്പൂർ എസ്.ജെ (97) നിര്യാതനായി. മലാപ്പറമ്പ് പ്രൊവിഷൻ ഹൗസിലാണ് അന്ത്യം. മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് സംസ്കാരം .
എഴുത്തുകാരനായ അദ്ദേഹം 15 ലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. 1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ -കത്തോലിക്ക രാജ്യാന്തര കമീഷനിൽ അംഗമായിരുന്നു.
മൂവാറ്റുപുഴ ആരക്കുഴ അടപ്പൂർ കുടുംബത്തിലെ അവറാച്ചൻ പഠനശേഷം 1959 മാർച്ച് 19നാണ് പൗരോഹിത്യം സ്വീകരിച്ച് ഫാ. അടപ്പൂരായത്.
സാഹിത്യത്തിനുള്ള എ.കെ.സി.സി അവാർഡ്, ക്രിസ്ത്യന കൾച്ചറൽ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാർഡ്, കെ.സി.ബി.സി മാനവിക സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.