Fraudulent transfer of hotel income to own account via Google Pay

ഹോട്ടലിലെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; അക്കൗണ്ടന്റ് അറസ്റ്റില്‍

തൃശൂര്‍: ഞെട്ടിക്കുന്ന തട്ടിപ്പ് കഥകൾ ദിനം പ്രതി പെരുകുകയാണ്. അക്കൂട്ടത്തിൽ ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് കൂടി. കൂത്തുപറമ്പ് , സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് കേസിൽ അറസ്റ്റിലായത്. മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ജോലി നോക്കവെ 64,38500 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ വിവിധ ഇനത്തില്‍ ലഭിച്ച വരുമാനം സ്വന്തം ബങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം ക്യാഷായും എ.ടി.എം ട്രാന്‍സ്ഫറായും വാങ്ങുന്നതിന് പകരം യുവാവ് സ്വന്തം ഗൂഗിള്‍ പേ ആയും അക്കൗണ്ടിലേക്ക് ക്യാഷായി വാങ്ങിയാണ് ഇയാള്‍ പണം സ്വന്തമാക്കിയത്. തട്ടിപ്പ് മനസിലാക്കിയ മാനേജിങ് പാര്‍ട്ണര്‍ മാത്യൂസ് കൊരട്ടി പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തട്ടിപ്പ് പുറത്തായെന്നറിഞ്ഞതോടെ ഒളിവില്‍ പോയ യുവാവിനെ തൃശ്ശൂര്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാര്‍ക്കാട് നിന്നും കൊരട്ടി എസ്.എച്ച്.ഒ അമൃത് രംഗന്‍ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Fraudulent transfer of hotel income to own account via Google Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.