'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്'; വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് മന്ത്രി

തിരുവനന്തപുരം: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ടാണ് സൈബർ തട്ടിപ്പ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വാട്സ് ആപ്പ് സന്ദേശം വഴിയാണ് ജനങ്ങളിലേക്ക് ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകിയതായും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ്

വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്..

എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധാരണ ജനങ്ങളിലേക്ക് വാട്സ് ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി ജി പിക്ക് പരാതി നൽകി. 

Full View
Tags:    
News Summary - 'Free laptop for all students'; Shivankutty said the message was fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.