തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് അല്ലെങ്കിൽ ടാബ് സൗജന്യമായി നൽകുമെന്നും ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
43932 പട്ടികജാതി കുട്ടികൾക്കാണ് ഓൺലൈൻ പഠനോപകരണം നൽകാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ആദിവാസി മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരംതിരിക്കുന്ന നടപടി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
ഗവ. ആശുപത്രികളിലെ താൽക്കാലിക അറ്റൻഡർമാരായി ആശാവർക്കർമാരെ നിയമിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.