തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിെൻറ വിതരണം ആരംഭിച്ചു. 11 ഇനങ്ങൾ ഉൾപ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ അന്ത്യോദയ കാർഡുടമകൾക്കാണ് കിറ്റ് ലഭിക്കുക. ആഗസ്റ്റ് 27ന് മുമ്പ് മറ്റ് വിഭാഗങ്ങൾക്കും കിറ്റ് ലഭ്യമാക്കും.
കോവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഭക്ഷ്യവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് വിതരണചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിലായിരുന്നു ചടങ്ങ്. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷക്കുവേണ്ടി പ്രവർത്തിക്കുന്ന വകുപ്പ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.