ആലുവയിൽ പീഡനത്തിനിരയായ കുട്ടിക്ക് സൗജന്യചികിത്സ; സഹായമായി ഒരുലക്ഷം രൂപ അനുവദിക്കും -മന്ത്രി

കൊച്ചി: ആലുവയിൽ വീഡനത്തിനിരയായ എട്ടുവയസുകാരിക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സഹായമായി ഒരുലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. 10,000 രൂപ ആശുപത്രിയില്‍ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി പറഞ്ഞു.

കുട്ടി പീഡനത്തിനിരയായ സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റിൽരാജിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. ആലുവയിലെ ബാർ ഹോട്ടലിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. 

Tags:    
News Summary - Free treatment for molested child in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.