അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളെ അമര്‍ച്ച ചെയ്യും –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രെ ഉ​ണ്ടാ​കു​ന്ന നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി സ​ർ​ക്കാ​ർ അ​മ​ര്‍ച്ച ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്​ സം​സ്ഥാ​ന​ത്ത്​ പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കും. ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ല്ല​ക്ക​ര ര​ത്​​നാ​ക​ര​​​െൻറ സ​ബ്​​മി​ഷ​ന്​ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഉ​റ​പ്പു​ന​ൽ​കി. കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നെ​തി​രാ​യ അ​ക്ര​മ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർെ​ക്ക​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ 15ഓ​ളം ആ​ര്‍.​എ​സ്.​എ​സ്--​ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രാ​ണ് ക​ട​യ്​​ക്ക​ൽ കോ​ട്ടു​ക്ക​ലി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ​ൈക​േ​യ​റ്റ​ശ്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദീ​പു ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ക​ളാ​ക്കി ക​ട​യ്ക്ക​ല്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​റു​പേ​രെ ഇ​തി​ന​കം അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​മു​ണ്ട്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​മ്പോ​ഴും പ​ച്ച​ത്തു​രു​ത്താ​യി കേ​ര​ളം നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. അ​ത് ഇ​വി​ടു​ത്തെ പു​രോ​ഗ​മ​ന ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ശ​ക്തി​കൊ​ണ്ടാ​ണ്. ആ ​ശ​ക്തി​യു​ടെ ത​ണ​ലി​ല്‍ ത​ന്നെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. രാ​ജ്യ​ത്ത്​ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​ര്‍ക്ക് വ​ര്‍ധി​ച്ച​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് കു​റെ​ക്കാ​ല​മാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ഇ​ത​നു​വ​ദി​ക്കു​ന്ന പ്ര​ശ്‌​ന​മി​ല്ല. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് സ​ർ​ക്കാ​ർ സ​ര്‍വ സം​ര​ക്ഷ​ണ​വും ന​ല്‍കും -മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി.   

Tags:    
News Summary - Freedom to Speech - Chief Minister - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.