ചരക്കുതീവണ്ടി പാളംതെറ്റൽ: കൂടുതൽ സർവീസുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ചരക്ക്​ വണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ട​ സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തുമെന്ന് ​മന്ത്രി ആന്‍റണി രാജു. വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച്​ തൃശൂരിൽനിന്ന്​ തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന്​​ ആറും അധിക ബസുകൾ സർവിസ്​ നടത്തി.

എറണാകുളത്തുനിന്ന്​ തിരുവനന്തപുരം, കോഴിക്കോട്​ ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവിസ്​ നടത്താനും നിർദേശം നൽകി. കൺട്രോൾ റൂം: 0471-2463799, 9447071021, 1800 599 4011.

Tags:    
News Summary - Freight train derailment: KSRTC launches more services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.