കോവിഡ് ബാധിച്ച് ഫ്രഞ്ച് പൗരൻ മരിച്ചു

കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ പൗരൻ മരിച്ചു. ഫ്രാൻസ് സ്വദേശി മെർസിയർ പൈവേ എന്ന ആളാണ് മരിച്ചത്.

കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടിനാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയും ഇന്ന് പുലർച്ചെ മരിക്കുകയും ചെയ്തു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - French citizen died due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.