തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോളിന് സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ. രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലാണ് ജോൺപോൾ. നിരവധി മനോഹര ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജോൺപോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തിൽ നിന്ന് സഹായം തേടുന്നത്.
രണ്ടുമാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് സഹായം അയക്കണമെന്നാണ് സുഹൃത്തുക്കൾ അഭ്യർഥിക്കുന്നത്.
ജിബി അബ്രഹാമിന്റെ എസ്.ബി.ഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും സഹായഭ്യർഥനയുടെ കൂടെ നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67258022274. ഐ.എഫ്.എസ്.സി: SBIN0070543.
9446610002 എന്ന നമ്പറിലേക്ക് ഗൂഗ്ൾ പേ ആയും സഹായങ്ങൾ നൽകാം.
പ്രൊഫ. എം.കെ സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹൻ, സി.ഐ.സി.സി ജയചന്ദ്രൻ, പി. രാമചന്ദ്രൻ, അഡ്വ. മനു റോയ്, സി.ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവർ ചേർന്നാണ് സഹായഭ്യർഥന നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.