മുക്കം: വയലിൽ മഞ്ഞ തവളകൾ കൂട്ടമായി വിരുന്നെത്തിയത് കൗതുകമായി. കാരശ്ശേരിയിലെ വടക്കേ പാടത്താണ് തവളകൾ കൂട്ടമായി എത്തിയത്. ഇത്തരമൊരു കാഴ്ച അപൂർവമാണെന്ന് പഴമക്കാർ പറയുന്നു.
മുക്കം ഓർഫനേജിെൻറ ഉടമസ്ഥതയിലുള്ള ഒന്നേകാൽ ഏക്കറോളം വരുന്ന നെൽവയൽ പാട്ടത്തിനെടുത്ത കർഷകരിൽ ചിലർ പാടത്തിെൻറ ഒരുഭാഗത്ത് 30 സെൻറ് വരുന്ന സ്ഥലത്ത് ജൈവ രീതിയിലുള്ള നെൽകൃഷി മാത്രമായിരുന്നു വർഷങ്ങളായി ചെയ്തുവരുന്നത്. ബാക്കിയുള്ള ഇടങ്ങളിൽ മുഴുവനും വാഴകൃഷിയാണ്.
ജൈവ നെൽകൃഷി നടത്തിയ ഭാഗങ്ങളിലാണ് തവളകൾ കൂട്ടമായി എത്തിയത്. ആശങ്കപ്പെടേണ്ടതില്ലെന്ന് മുൻ ജില്ല വെറ്ററിനറി ഡോക്ടർ നീന കുമാർ അഭിപ്രായപ്പെട്ടു. തവളയുടെ പ്രജനനകാലമാണെന്നും വംശനാശം നേരിടുന്ന തവളകളെ സംരക്ഷിക്കേണ്ടത് കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെൽവയലുകൾ മണ്ണിട്ട് നികത്തുന്നതും വയലുകളിൽ വാഴപോലുള്ള മറ്റു കൃഷികൾ ചെയ്യുമ്പോൾ അമിത കീടനാശിനി ഉപയോഗിക്കുന്നതും തവളകൾ പോലെയുള്ള ജീവികളുടെ നിലനിൽപിന് ഭീഷണിയാണ്. ജൈവരീതിയിൽ നെൽകൃഷി നടത്തിയ ഭാഗത്താണ് തവളകൾ കൂട്ടമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.