മഞ്ചേരി: വാര്‍ഷികപദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ കുറവ് വന്നാല്‍ തൊട്ടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ കുറവ് വരുത്തില്ല. തദ്ദേശസ്ഥാപനങ്ങളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ഇൗ തീരുമാനമെടുത്തത്. വാര്‍ഷികപദ്ധതി വിഹിതത്തില്‍ ചെലവഴിക്കാതെ പോകുന്ന തുകക്ക് ആനുപാതികമായി അടുത്തവര്‍ഷം തുക കുറക്കുമെന്ന് മുന്‍ സര്‍ക്കാറിെൻറ കാലത്ത് വെച്ച നിബന്ധനയിലാണ് മാറ്റം വരുത്തിയത്.
അടുത്തവര്‍ഷത്തേക്ക് സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുള്ള കാരിഓവര്‍ തുക കൂടി അനുവദിക്കും. ഇതിനായി പ്രത്യേക ഉത്തരവിറക്കും. ഈ വര്‍ഷം പൂര്‍ത്തിയാക്കാത്ത റോഡ് നിര്‍മാണം പോലുള്ള സ്പില്‍ ഓവര്‍ പദ്ധതികള്‍ ഏപ്രിൽ, മേയ് മാസങ്ങളില്‍തന്നെ പൂര്‍ത്തിയാക്കണം. എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും പ്ലാസ്റ്റിക്ക് സംസ്കരണ യൂനിറ്റ് സ്ഥാപിക്കണം. തദ്ദേശഭരണ സ്ഥാപനത്തിെൻറ ധനസഹായത്തോടെ പൂര്‍ത്തിയാക്കിയ വീടുകള്‍ അടിയന്തര സാഹചര്യങ്ങള്‍ വിൽക്കേണ്ട ഘട്ടത്തില്‍ അവ പരിശോധിച്ച് അനുമതി നല്‍കാന്‍ ജില്ല കലക്ടര്‍മാരെ ചുമതലപ്പെടുത്തി. എന്നാൽ, സര്‍ക്കാര്‍ പദ്ധതിയില്‍ വീടിന് വാങ്ങിയ സഹായത്തുക പലിശയടക്കം തിരിച്ചടക്കണമെന്നും നിബന്ധന വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.