തിരുവനന്തപുരം: ഹയർ സെക്കൻഡറി, പ്രഫഷനൽ കോഴ്സുകളിൽ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയതിന് പിന്നാലെ പ്രൈമറി അധ്യാപക പരിശീലന കോഴ്സായ ഡി.എൽ.എഡിലും (പഴയ ടി.ടി.സി) മുന്നാക്ക സംവരണം അനുവദിച്ച് സർക്കാർ ഉത്തരവ്.
സർക്കാർ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ടി.ടി.െഎ) സീറ്റുകളിൽ പത്ത് ശതമാനം എടുത്ത് മുന്നാക്ക സംവരണം നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. സംസ്ഥാനത്ത് 37 സർക്കാർ ടി.ടി.െഎകളിൽ 2000ത്തോളം സീറ്റുകളാണുള്ളത്. ഒാരോ ടി.ടി.െഎകളിലെയും ആകെ സീറ്റിെൻറ പത്ത് ശതമാനം നീക്കിവെക്കാനാണ് ഉത്തരവ്. ഇതിൽനിന്ന് 200 സീറ്റാണ് മുന്നാക്ക സംവരണത്തിന് ലഭിക്കുക. പുറമെ വിവിധ ബാച്ചുകളിൽ ആനുപാതിക വർധനവിലൂടെയുണ്ടായ സീറ്റിൽനിന്ന് പത്ത് ശതമാനം നീക്കിവെക്കാനും ഉത്തരവിൽ പറയുന്നു.
നിലവിെല സീറ്റുകളിൽനിന്ന് മുന്നാക്ക സംവരണത്തിന് സീറ്റെടുക്കുന്നതോടെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ ഗണ്യമായി കുറയും. എൻജിനീയറിങ്, മെഡിക്കൽ ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളിൽ അധിക സീറ്റുകൾ അനുവദിച്ച് മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിലവിെല സീറ്റുകളിൽ നിന്നാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്.
നേരത്തെ പ്ലസ് വൺ പ്രവേശനത്തിന് 16,711 സീറ്റുകൾ മെറിറ്റ് സീറ്റിൽനിന്ന് തരംമാറ്റിയാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇതിന് പിന്നാലെയാണ് ടി.ടി.െഎകളിലും അധിക സീറ്റ് അനുവദിക്കാതെ നിലവിെല സീറ്റിൽനിന്ന് മുന്നാക്ക സംവരണത്തിന് സീറ്റ് നീക്കിവെക്കുന്നത്.
ന്യൂനപക്ഷ പദവിയില്ലാത്തതും നിലവിൽ മറ്റ് വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്നതുമായ സ്വകാര്യ ടി.ടി.െഎകളിലും മുന്നാക്ക സംവരണം അനുവദിക്കണം. ഇതോടെ സർക്കാർ ടി.ടി.െഎകളിലെ 200 സീറ്റിന് പുറമെ കൂടുതൽ സീറ്റുകൾ മുന്നാക്ക സംവരണത്തിന് നീക്കിവെക്കേണ്ടിവരും.
മുന്നാക്ക സംവരണം നടപ്പാക്കാൻ ഡി.എൽ.എഡ് കോഴ്സ് പ്രവേശനം സർക്കാർ വൈകിപ്പിച്ചത് രണ്ടരമാസത്തിലധികം. ആഗസ്റ്റ് 27നാണ് പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനമിറക്കിയത്. സെപ്റ്റംബർ 30നകം പ്രവേശനം പൂർത്തിയാക്കാനായിരുന്നു നിർദേശം. മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് അനുമതിക്കായി സെപ്റ്റംബർ 29ന് ഡയറക്ടർ സർക്കാറിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഉത്തരവ് വൈകി. ഒടുവിൽ ഫലം പ്രസിദ്ധീകരിച്ച ഡിസംബർ 16ന് സർക്കാർ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.