കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം: 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താൻ കോടതി അനുമതി നൽകി. ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ബി.ജെ.പി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

കൊടകര കുഴല്‍പ്പണ കേസില്‍ തുടന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാറാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫില്‍ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫിസ് സെക്രട്ടറിയായ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി വി.കെ. രാജു സ്‌പെഷല്‍ പോസിക്യൂട്ടര്‍ എൻ.കെ. ഉണ്ണികൃഷ്ണന്‍ മുഖേനെ ഇരിങ്ങാലക്കുട അഡീഷനല്‍ കോടതിയെ സമീപിച്ചത്. കേസിൽ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതിനാൽ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം.

അന്വേഷണസംംഘത്തിന് തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താമെന്നും റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ളപ്പണമായ ആറ് കോടി രൂപ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍ സൂക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും തിരൂര്‍ സതീശന്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Further investigation in Kodakara pipeline case: Report to be submitted within 90 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.