തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രാഷ്ട്രീയ രംഗത്തെ മുതിർന്ന നേതാവായത് വ്യാജ പ്രചരണം നടത്തിയിട്ടാണെന്ന് അഖിലകേരള തന്ത്രി മണ്ഡലം ഭാരവാഹികൾ. അദ്ദേഹത്തിെൻറ അനുജൻ ഭുവനേന്ദ്രെൻറ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണങ്ങളുടെ പേരിലാണ് വലിയ രാഷ്ട്രീയ നേതാവായി സുധാകരൻ വളർന്നത്. പന്തളം കോളജിലെ മുകളിലത്തെ നിലയിൽനിന്ന് വീണ് മരിച്ച അദ്ദേഹത്തിെൻറ അനുജനെ കെ.എസ്.യുക്കാർ കൊന്നതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
ഭുവനചന്ദ്രൻ എസ്.എഫ്.ഐയുടെ മാതൃസംഘടനയായ കെ.എസ്.എഫിെൻറ ചുവന്ന കൊടിയുമേന്തി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണെന്നും തന്ത്രി മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രിസിഡൻറ് പത്മകുമാർ മനസുകൊണ്ട് വിശ്വാസികൾക്കൊപ്പമാണ്. അത് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്താൻ ശ്രമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അയ്യപ്പന് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നും അവർ അറിയിച്ചു.
ശങ്കരാചര്യർ എഴുതിയ ശങ്കരസ്മൃതി അനുസരിച്ച് അഗ്നിപോലും രജസ്വലയായ സ്ത്രീ വന്നാൽ അശുദ്ധമാകും. ദേവസ്വം ബോർഡ് ജീവനക്കാരായ സ്ത്രീകൾക്ക് ആർത്തവ സമയത്ത് നാലു ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. അതിനാൽ ശബരിമലയിൽ സ്ത്രീപ്രവേശനം ഉണ്ടായാൽ അതിനെ ചെറുക്കാൻ തന്ത്രി മണ്ഡലം മുന്നിലുണ്ടാവുമെന്നും ശബരിമലയിൽ ഇപ്പോൾ നടന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ പിടിവാശിയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ആരാധനാലയങ്ങൾ കലാപഭൂമിയാക്കരുത്. മന്ത്രിമാർ ദേവസ്വം മാന്വൽ വായിച്ചുനോക്കണം. തന്ത്രിമാർ ശമ്പളം പറ്റുന്നവരല്ല. ക്ഷേത്രം അശുദ്ധമായാൽ അടച്ചിട്ട പരിഹാരക്രിയ നടത്തേണ്ടത് തന്ത്രിയാണ്. ശ്രീകോവിൽ അടച്ചിട്ട് വീട്ടിൽ പോകുമെന്ന് തന്ത്രി പറഞ്ഞതിനോട് യോജിപ്പില്ല. അനുഷ്ഠാന ലംഘനം ഉണ്ടായാൽ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഭക്തജനങ്ങളുടെയും ആചാര്യന്മാരുടെയും പ്രതിനിധികളെ വിളിച്ച് സർക്കാർ ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം വേണം. ശാസ്ത്രവിധിപ്രകാരം തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.