തിരുവനന്തപുരം: പാലാരിവട്ടം മേൽപാലത്തിെൻറ തകർച്ചയിൽ മുൻ പൊതുമരാമത്ത് മന്ത്രി ക്കും പങ്കുണ്ടെന്ന് മന്ത്രി ജി. സുധാകരൻ. വകുപ്പിെൻറ കീഴിൽ നടത്തിയ ഓവർസിയേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പിയുടെയും സിമൻറിെൻറയും അളവ് നോക്കലല്ല മന്ത്രിയുടെ ജോലിയെന്നാണ് മുൻമന്ത്രി പറഞ്ഞത്. തികഞ്ഞ നിർമാണ നിരക്ഷരതയാണ് ഈ പരാമർശത്തിന് കാരണം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷെൻറ ചെയർമാനാണ് പൊതുമരാമത്ത് മന്ത്രി.
പാലത്തിെൻറ നിർമാണം പരിശോധിക്കാനും കുറ്റമറ്റതാക്കാനുമുള്ള ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ടുതേടുന്നത് ഇതിനാണ്. മന്ത്രിക്കുള്ള വീഴ്ച എന്താണെന്ന് നിയമപരമായി നിർണയിക്കും.
വിജിലൻസ് അന്വേഷണം നടക്കുകയാണല്ലോ. അവർ തീരുമാനിക്കട്ടെ. തെളിവുകളുള്ളവർ വിജിലൻസിന് കൈമാറണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.