പ്രാകൃതനും കാടനും പരമനാറിയും; അടികൊടുക്കാൻ ആളില്ലാതെ പോയി -ബോബി ചെമ്മണ്ണൂരിനെതിരെ ജി. സുധാകരൻ

ആലപ്പുഴ: ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. ബോബി ചെമ്മണ്ണൂർ പ്രാകൃതനും കാടനും പരമനാറിയുമാണെന്നായിരുന്നു സുധാകരന്റെ വിമർശനം. കായംകുളം എം.എസ്.എം കോളജിൽ പുസ്തകപ്രകാശ ചടങ്ങിലായിരുന്നു സുധാകരന്റെ വിമർശനം. പണത്തി​ന്റെ അഹങ്കാരമാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ. അത് ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി ഇവിടെ. ആലപ്പുഴയിൽ ആയിരുന്നുവെന്ന് തല്ലിയേനേ എന്നും സുധാകരൻ പറഞ്ഞു.

അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട്. അവർക്ക് പ്രത്യേകസംഘം തന്നെയുണ്ട്. നിരവധി സ്ത്രീകളെ അപമാനിച്ച ബോബിക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.

ജി. സുധാകരന്റെ വാക്കുകൾ:

ഇന്നലെ അറസ്റ്റ് ചെയ്ത സ്വര്‍ണ്ണ കച്ചവടക്കാരന്‍ പരമ നാറിയാണ്. 15 വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ഇവന്‍ പരമ നാറിയാണെന്ന്.ണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അതു ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ? എന്നിട്ട് അറസ്റ്റ് ചെയ്തോ? പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല.

അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട്. അവർക്ക് പ്രത്യേകസംഘം ഉണ്ട്. നമ്മൾ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവർക്ക് ഇതിൽ എന്താണ് പറയാനുള്ളത്. ഒരിക്കലും നമ്മൾ നമ്മളെപ്പറ്റി പറഞ്ഞ് അഹങ്കരിക്കാൻ പാടില്ല. നമ്മൾ ചില കാര്യങ്ങളിൽ മുന്നിലാണ്. ഉള്ള കാര്യങ്ങൾ പറഞ്ഞാൽ മതി. ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് ഉണ്ടാക്കി പറയുന്നത്. പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തിൽ ഇടം പിടിക്കില്ല. പറയുന്ന ദിവസമേ ഉള്ളൂ അതിന്റെ ആയുസ്സ് എന്നും സുധാകരൻ പറഞ്ഞു.''

Tags:    
News Summary - G Sudhakaran slams boby chemmanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.