തൃശൂർ: വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ സർവിസിൽ ഉണ്ടാവില്ലെന്ന് മന്ത്രി ജി.സുധാകരൻ. ധാർമികതയില്ലാത്ത ഉദ്യോഗസ് ഥരാണ് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. പുഴക് കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തകർന്ന റോഡുകളുടെ പണി ഒക്ടോബർ 31നകം പൂർത്ത ീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും പ്രവൃത്തികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കുന്നതെന്ന് ഓർമ വേണം. അതുകൊണ്ട് സുതാര്യമായി ചെലവഴിക്കണം. ദേശീയപാത അതോറിറ്റി കേരളത്തിലെ ദേശീയപാതയെ അവഗണിക്കുകയാണ്.
സംസ്ഥാനത്തെ 70 ശതമാനം റോഡും പ്രളയത്തെ അതിജീവിച്ചുവെന്നത് പൊതുമരാമത്ത് വകുപ്പിെൻറ നിർമാണ മാനദണ്ഡങ്ങളുടെ മികവാണെന്നും 30 ശതമാനം റോഡ് തകർന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയഭിന്നതയുടെ പേരിൽ അള്ള് വെക്കാൻ ഇനി കഴിയില്ല, അത്തരത്തിലാണ് ഭാവി വികസന പ്രവർത്തനം ആസൂത്രണം ചെയ്തത്. അഴിമതിയുടെ സൂചകമായിരുന്നു കുഴിയടക്കൽ. ഇനി അത് നടപ്പാവില്ല. മാനദണ്ഡങ്ങൾക്കനുസരിച്ച് റോഡുപണി നടത്താത്തവർക്കെതിരെ നടപടിയുണ്ടാവും.
തൃശൂർ ജില്ലയിൽ 32 പാലങ്ങൾക്ക് പണം അനുവദിച്ചു. പൂങ്കുന്നം-ചൂണ്ടൽ സംസ്ഥാന പാതയിൽ റോഡ് വികസിപ്പിച്ച് മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള ഭാഗം കലക്ടർ നെഗോഷ്യബിൾ പർച്ചേസ് നടത്തി ഏറ്റെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, പുഴക്കൽ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുര്യാക്കോസ്, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ജയചന്ദ്രൻ, പൊതുമരാമത്ത് ചീഫ് എൻജിനീയർ എസ്. മനോമോഹൻ, സൂപ്രണ്ടിങ് എൻജിനീയർ പി.കെ. മിനി, േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ആർ. സുരേഷ്ബാബു, പഞ്ചായത്ത് അംഗം ടി.ഡി. വിൽസൺ, വിവിധ കക്ഷി നേതാക്കളായ ജിമ്മി ചൂണ്ടൽ, എ.വി. വല്ലഭൻ, ടി.ടി. ദേവസി, റിനോയ് വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.