കണ്ണൂർ: തോന്നുേമ്പാൾ റോഡ് വെട്ടിപ്പൊളിക്കരുതെന്ന് ജല അതോറിറ്റിയോട് പൊതുമ രാമത്ത് മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പ് ഓഫിസ് കെട്ടിട സമുച്ചയത്തി െൻറ പ്രവൃത്തി ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അസി. എൻജിനീയ ർക്കാണ് റോഡുകളുടെ ചുമതല. മജിസ്ട്രേറ്റിെൻറ അധികാരമാണ് അവർക്കുള്ളത്. ഒരേ സർക്കാറിെൻറ ഭാഗമായതുകൊണ്ട് മാത്രമാണ് ജയിലിൽ പോകേണ്ടി വരാത്തത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ചെയ്തുവന്ന രീതിയിലാവും ജല അതോറിറ്റി ജീവനക്കാർ ഇപ്പോഴും കാര്യങ്ങൾ ചെയ്യുന്നത്.
പൊതുമരാമത്ത് വകുപ്പിലും മുമ്പ് അങ്ങനെയായിരുന്നു. അവെര താൻ തിരുത്തിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായി. നോർത്ത് സർക്കിൾ കെട്ടിട വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ജി.എസ്. ദിലീപ്ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ലിഷ ദീപക്, ഇ. ബീന, സി. എറമുള്ളാൻ, ജിഷാകുമാരി എന്നിവർ സംസാരിച്ചു. ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും എം. ജഗദീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.