ചെറുപ്പക്കാർ വെള്ളമടിക്കുമ്പോൾ പൊലീസ് പിടിക്കേണ്ടത് സിനിമാക്കാരെ, കലാമൂല്യമുള്ള ചിത്രങ്ങൾ ഇന്നില്ല; രൂക്ഷവിമർശനവുമായി ജി. സുധാകരന്‍

ആലപ്പുഴ: പുതിയകാല ചിത്രങ്ങളെ രൂക്ഷമമായി വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. ഇന്നത്തെ ചിത്രങ്ങൾ നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

കലമൂല്യമുള്ള ചിത്രങ്ങൾ നിലവിലില്ലെന്നും ഒന്നാംതരം ചിത്രങ്ങൾ ഇറങ്ങിയ നാടായിരുന്നു കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. മൂല്യരഹിതമായിട്ടാണ് നടക്കുന്നത്. മൂല്യാധിഷ്ഠിതമായി ഒന്നുമില്ല. ഒന്നാംതരം സിനിമകള്‍ ഇറങ്ങിയ നാടായിരുന്നു കേരളം. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോട് കൂടിയാണ്. അത് സാധാരണ ജീവിതക്രമമാക്കി മാറ്റിയിരിക്കുകയാണ്.

അത് കണ്ട് ചെറുപ്പക്കാര്‍ വെള്ളമടിക്കുമ്പോള്‍ എന്തിനാണ് പൊലീസുകാര്‍ അവരെ പിടിക്കുന്നത്. സിനിമ നടന്മാരെ പിടിച്ചാല്‍ പോരെ?. സിനിമയിലെ വെള്ളമടിച്ച് തുടങ്ങുന്ന രംഗത്തിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാണ്. യൂറോപ്യന്‍ സിനിമകളില്‍ മദ്യപാനത്തിന് പ്രോത്സാഹനം കൊടുക്കുന്നത് നിങ്ങള്‍ എവിടയെങ്കിലും കണ്ടിട്ടുണ്ടോ'- സുധാകരന്‍ ചോദിക്കുന്നു.

Tags:    
News Summary - G sudharkarn criticizes new generation malayalam movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.