തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച ശരിദൂരം നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് എൻ.എസ്.എസ് ജനറ ൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമദൂരത്തിൽനിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസ സംരക്ഷണത്തിനാണ്. നവോത്ഥാനത ്തിന്‍റെ പേരിൽ സർക്കാർ വർഗീയത വളർത്താൻ ശ്രമിക്കുകയാണ്. വിശ്വാസം ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണച്ചിട്ടില്ലെന്ന് വട്ടിയൂർകാവിലും കോന്നിയിലും യു.ഡി.എഫ് സ്ഥനാർഥികൾ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ സുകുമാരൻ നായർ പ്രതികരിച്ചിരുന്നു. എൽ.ഡി.എഫിനോ യു.ഡി.എഫിനോ ബി.ജെപിക്കോ വോട്ട് െചയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.