ചങ്ങനാശ്ശേരി: തികഞ്ഞ യാഥാർഥ്യബോധത്തോടെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീക രിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇത്തവണ ജനാധിപത്യവിജയം ഉണ്ടാകും. ശബരിമല വിഷയം വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കും. എന്‍.എസ്.എസിന് സമദൂരനിലപാടാണെന്നും എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാർഥികള്‍ക്കും വിജയാശംസ നേര്‍ന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന് എന്‍.എസ്.എസ് മുന്‍തൂക്കം നല്‍കും. പത്രങ്ങൾ മുഖേന നല്കുന്നതല്ലാതെ ഒരു നിർദേശവും എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. പുനഃപരിശോധന ഹരജിയില്‍ തീരുമാനം ആകുംവരെ കാത്തുനിന്നിരുന്നെങ്കില്‍ സര്‍ക്കാറിന് ഒരു ദോഷവും സംഭവിക്കില്ലായിരുന്നുവെന്നും ജി. സുകുമാരന്‍ നായര്‍ വോട്ട് ചെയ്തശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.