െകാച്ചി: പീഡനശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെടുകയും പെൺകുട്ടിയുടെ മൊഴിയിൽ അറസ്റ്റിലാവുകയും ചെയ്ത സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. അണുബാധ ഉള്ളതിനാൽ ആരോഗ്യനില വഷളാണെന്നും ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സ്വാമി കോടതിയെ സമീപിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്ന നിർദേശത്തോടെയാണ് കോടതി ജാമ്യഹരജി തള്ളിയത്.
പ്രതിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. സ്വാമിയുടെ ചികിത്സ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. തുടര്‍ ചികിത്സയുമായി മുന്നോട്ടുപോകാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ റിപ്പോർട്ട്. എല്ലാ ദിവസവും മുറിവ് പരിചരിക്കുകയും ആധുനിക മരുന്നുകള്‍ നല്‍കുന്നുമുണ്ട്. കേസന്വേഷണം അന്തിമഘട്ടത്തിലാണ്. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രഥമവിവര പ്രസ്താവനയിലും മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി നല്‍കിയ മൊഴി നിലനിൽക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ സത്യവാങ്മൂലം ഇക്കാരണത്താൽ കോടതി പരിഗണിച്ചില്ല. ഇത് വിചാരണക്കോടതി പരിഗണിക്കെട്ടയെന്നും കോടതി വ്യക്തമാക്കി.
സ്വാമിയെ പേ വാര്‍ഡിലേക്ക് മാറ്റണമെന്നും ചെലവ് വഹിക്കാന്‍ തയാറാണെന്നുമായിരുന്നു അദ്ദേഹത്തിെൻറ അഭിഭാഷകെൻറ വാദം. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം (പോക്‌സോ) 2012ലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ന് 23 വയസ്സുള്ള പരാതിക്കാരിയായ യുവതിക്ക് ലൈംഗികാതിക്രമം നടെന്നന്ന് പൊലീസ് പറയുന്ന കാലത്ത് പ്രായപൂര്‍ത്തിയായിരുന്നു. അതിനാല്‍ കേസില്‍ പോക്‌സോ നിലനില്‍ക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കാമുകനായിരുന്ന അയ്യപ്പദാസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസെന്ന് പെൺകുട്ടിയുടെ അഭിഭാഷക പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ നിർബന്ധിച്ച് അയച്ചതാണ്. അവിടെയെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നപോലെയാണ് തോന്നിയത്. വഞ്ചിക്കപ്പെട്ടതായി മനസ്സിലായത് പിന്നീടാെണന്നും അഭിഭാഷക വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.