കൊച്ചി: സംസ്ഥാനത്ത് ഗുണ്ട, ലഹരിക്കടത്ത് മാഫിയ സംഘങ്ങളുടെ വേരറുക്കുന്നതിന് ആയിരത്തിലധികം പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ ചെയ്ത് പൊലീസ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാപ്പ, ലഹരി വസ്തുക്കളുടെ കടത്തിനെതിരായ നിയമം എന്നിവ പ്രകാരം 1145 പേർക്കെതിരെയാണ് സംസ്ഥാന വ്യാപകമായി നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവികൾ ശിപാർശ നൽകിയത്. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരുടെ പട്ടിക തയാറാക്കിയാണ് നടപടി ആവശ്യപ്പെട്ടത്. 168 പേരെ ശിപാർശ ചെയ്ത തിരുവനന്തപുരം ജില്ലയാണ് മുന്നിൽ.
കുറവ് പത്തനംതിട്ടയാണ് -30. അതേസമയം, ഈ കാലയളവിൽ 343 പേരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.
വിചാരണയില്ലാതെ കരുതൽ തടങ്കലിലാക്കുന്നതിനുള്ള നടപടിയാണ് ഇവർക്കെതിരെ സ്വീകരിച്ചത്. അക്രമപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ട് പൊതുസമാധാനത്തിന് ഭീഷണിയായവരാണ് ഇവരെന്ന് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം സിറ്റി -10, തിരുവനന്തപുരം റൂറൽ -19, കൊല്ലം സിറ്റി -24, കൊല്ലം റൂറൽ -19, പത്തനംതിട്ട -15, ആലപ്പുഴ -41, കോട്ടയം -40, ഇടുക്കി -14, കൊച്ചി സിറ്റി -അഞ്ച്, എറണാകുളം റൂറൽ -55, തൃശൂർ സിറ്റി -13, തൃശൂർ റൂറൽ -11, പാലക്കാട് -ആറ്, മലപ്പുറം -രണ്ട്, കോഴിക്കോട് സിറ്റി -മൂന്ന്, കോഴിക്കോട് റൂറൽ -ഒന്ന്, വയനാട് -ഒമ്പത്, കണ്ണൂർ സിറ്റി -15, കണ്ണൂർ റൂറൽ -17, കാസർകോട് -24 എന്നിങ്ങനെയാണ് വിചാരണ കൂടാതെ കരുതൽ തടങ്കലിലാക്കിയവരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.