മാലിന്യ ശേഖരണം: തിരുവനന്തപുരം കോർപറേഷനിൽ​​ മാസവരുമാനം 1.52 കോടി

തിരുവനന്തപുരം: വീടുകളിൽനിന്ന്​ മാലിന്യം ശേഖരിക്കുന്നതിലൂടെ തിരുവനന്തപുരം കോർപറേഷനിലെ ഹരിതകർമ സേനയുടെ കഴിഞ്ഞ മാസത്തെ വരുമാനം 1.52 കോടി രൂപ. 100 വാർഡിലെ 1143 ഹരിതകർമ സേനാംഗങ്ങളുടെ ആകെ നേട്ടമാണിത്​.

ഒരു വീട്ടിൽനിന്ന് മാസം രണ്ടു തവണയെങ്കിലും അജൈവ മാലിന്യവും ചിലയിടങ്ങളിൽ ജൈവമാലിന്യവും ശേഖരിക്കുന്നുണ്ടെന്നും മികച്ച ജനപിന്തുണയുണ്ടെന്നും മേയർ എസ്.​ ആര്യാ രാ​ജേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ്‌ ഹരിതകർമസേനയെന്നും അവരെ അഭിനന്ദിക്കുന്നതായും മേയർ പറഞ്ഞു.

ജൈവ മാലിന്യം പരമാവധി ഉറവിടത്തിൽതന്നെ സംസ്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്നും മാലിന്യം ശേഖരിച്ച്‌ സൂക്ഷിക്കാനുള്ള എം.സി.എഫ് കുറ്റമറ്റ രീതിയിൽ ഒരുക്കാൻ‌ നൂതന വഴികളും ഉടൻ നടപ്പാകുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Garbage collection: 1.52 crore monthly income in Thiruvananthapuram Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.