തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തലിനു പിന്നാലെ സ്വാമി ഗംഗേശാനന്ദ കൂടൂതൽ വെളിപ്പെടുത്താനൊരുങ്ങുന്നു. നിയമ സ്ഥാപനങ്ങളെയും മറ്റും ബഹുമാനിക്കുന്നതായും സൂര്യൻ പതുക്കെ പതുക്കെയാണ് പ്രകാശിക്കുകയെന്നും സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന്, വൈകീട്ട് ഏഴിന് മാധ്യമങ്ങൾക്ക് മുൻപിൽ എല്ലാം പറയാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം, ജനനേന്ദ്രിയം മുറിച്ച കേസിൽ ഒരുമിച്ചുജീവിക്കാൻ സ്വാമി തടസ്സമെന്നുകണ്ട് പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ പുറത്തുവന്നിരുന്നു. ഇതുപ്രകാരം ഇരുവരെയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കയാണ്. കണ്ണമ്മൂലയിൽ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 േമയ് 20ന് രാത്രിയാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ലിംഗം മുറിെച്ചന്നായിരുന്നു നിയമവിദ്യാർഥിയായ പെണ്‍കുട്ടി പേട്ട പൊലീസിൽ നൽകിയ ആദ്യ പരാതി.
മജിസ്ട്രേറ്റിന് മുന്നിലും ഇങ്ങനെ മൊഴി നൽകിയതോടെ ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. എന്നാൽ പെൺകുട്ടിയല്ല, താനാണ് സ്വയം ലിംഗം മുറിച്ചതെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ, പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതായി മാറ്റിപ്പറഞ്ഞു. വിവാദം ശക്തമാകുന്നതിനിടെ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പെൺകുട്ടി അനുകൂല മൊഴി നൽകി. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയത് സുഹൃത്തിന്റെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈകോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തിപ്പറഞ്ഞതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പെൺകുട്ടിയെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പക്ഷേ സ്വാമിക്ക് പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്നു. സ്വാമി തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി അയപ്പദാസിന്റെ സഹായത്തോടെ പെൺകുട്ടി വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. അയ്യപ്പദാസാണ് പദ്ധതി തയാറാക്കിയത്. കത്തി പെൺകുട്ടിക്ക് നൽകിയതും ഇയാളാണ്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായി മൊബൈൽ ഫോണിന്റെ േഫാറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഉറക്കത്തിൽ മുറിെച്ചന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അനുമാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.