പെൺകുട്ടികളെ കയറിപ്പിടിച്ച യുവാവും നഗ്​നത കാട്ടിയ മധ്യവയസ്​കനും അറസ്​റ്റിൽ

കായംകുളം: സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന പെൺകുട്ടികളെ തടഞ്ഞുനിർത്തി കയറിപ്പിടിച്ച യുവാവിനെയും പെൺകുട്ടിക്ക്​ മുന്നിൽ നഗ്​നത പ്രദർശിപ്പിച്ച മധ്യവയസ്കനെയും പൊലീസ് അറസ്​റ്റ്​ ചെയ്തു. പുള്ളിക്കണക്ക് സ്വദേശി സജീർ (25), പത്തിയൂർ സ്വദേശി മുരളീധരൻ (52) എന്നിവരാണ്​ പിടിയിലായത്​. 10 ദിവസം മുമ്പ്​ സ​​​െൻറ്​ മേരീസ് ഹൈസ്കൂളിന് സമീപമാണ് ബൈക്കിലെത്തിയ സജീർ പെൺകുട്ടികളെ കയറിപ്പിടിച്ചത്.

പെൺകുട്ടികളുടെ വീട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ പ്രതിയെ കണ്ടെത്തിയത്​. സംഭവം നടന്നതിന്​ സമീപത്തെ വിദ്യാഭ്യാസ സ്​ഥാപനത്തിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങളാണ്​ പ്രതിയെ പിടികൂടാൻ സഹായകമായത്​. കഞ്ചാവുകേസിൽ പ്രതിയായ സജീറിനെ അരൂരിൽ ഭാര്യവീട്ടിൽനിന്നാണ് അറസ്​റ്റ്​ ചെയ്തത്.

പെരുങ്ങാല സ​​​െൻറ്​ ജോർജ് ആശുപത്രിക്ക്​ സമീപം വീടി​​​​െൻറ മുകളിൽ നിന്ന പെൺകുട്ടികളെ നഗ്​നത കാട്ടിയതിനാണ് മുരളീധരനെ അറസ്​റ്റ്​ ചെയ്തത്. സംഭവം കണ്ട നാട്ടുകാർ മരത്തിൽ കെട്ടിയിട്ടശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Tags:    
News Summary - Girl Attack Case: Two People Arrested Kayamkulam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.