തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.െഎ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ കൈമാറാനൊരുങ്ങി സര്‍ക്കാര്‍. ദൃശ്യങ്ങൾ കൈമാറാനുള്ള സാേങ്കതികബുദ്ധിമുട്ടാണ് പൊതുഭരണവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നത്. ആവശ്യമെങ്കിൽ സി.സി.ടി.വി ദൃശ്യങ്ങൾ എൻ.െഎ.എ ക്ക് സെക്രേട്ടറിയറ്റിലെത്തി പരിശോധിക്കാമെന്നും അറിയിച്ചിരുന്നു.
എൻ.െഎ.എക്ക് ദൃശ്യങ്ങൾ കൈമാറാത്ത സർക്കാർ നടപടി വിവാദമായിരുന്നു. പ്രധാനപ്രതി സ്വപ്ന സുരേഷിനെ ദൃശ്യങ്ങളിൽ കണ്ടതിനെ തുടർന്നാണ് ദൃശ്യങ്ങൾ കൈമാറേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന പ്രചാരണവുമുണ്ടായി. ആ സാഹചര്യത്തിലാണ് കൂടുതൽ വിവാദത്തിന് ഇടംകൊടുക്കാതെ ദൃശ്യങ്ങൾ കൈമാറാനുള്ള നീക്കം.
സെക്രേട്ടറിയറ്റിലെ 82 കാമറയിലെ ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള പ്രത്യേക ഹാര്ഡ്വെയര് സജ്ജമാക്കുകയാണ് സര്‍ക്കാര്‍. 1.4 കോടി ചെലവുവരുന്ന പദ്ധതിക്കുള്ള ഫയല്‍ ധന, ഐ.ടി വകുപ്പുകളുടെ പരിഗണനയിലാണ്. അനുമതി ലഭിച്ചാലുടന്‍ ദൃശ്യങ്ങള്‍ കൈമാറും.
മുഴുവന്‍ കാമറയിലെയും 2019 ജൂലൈ ഒന്നുമുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യമാണ് ആവശ്യപ്പെട്ടത്. ഇവ അതേപടി പകര്‍ത്തി നല്‍കണം. ഇതിനാണ് പ്രത്യേക ഹാര്ഡ്വെയര് സജ്ജീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.