തിരുവനന്തപുരം: വ്യാജരേഖ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ സ്വർണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് സർക്കാർ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചതങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യം. കേസിൽ പ്രതിയാണെന്ന വിവരം മറച്ചുവെച്ച ശേഷമാണോ ഐ.ടി വകുപ്പിൽ ജോലിക്കുകയറിയതെന്ന അന്വേഷണവും നടക്കുന്നു.
അബൂദബിയിൽ പഠിച്ചുവളർന്ന സ്വപ്ന അബൂദബി വിമാനത്താവളത്തിലെ പാസഞ്ചർ സർവിസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീട് ബന്ധം വേർപിരിഞ്ഞതോടെ മകളുമായി തിരുവനന്തപുരത്തെത്തി. ആദ്യം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. പിന്നീട് എയർ ഇന്ത്യ സാറ്റ്സിൽ േജാലിയിൽ പ്രവേശിച്ചു. 2016ൽ ഇവിവെച്ച് വ്യാജരേഖ ചമച്ചകേസിൽ കുടുങ്ങിയതോടെ അബൂദബിയിലേക്ക് മടങ്ങി. ശേഷം യു.എ.ഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിെൻറ സെക്രട്ടറിയായെത്തി. ഇവിടെവെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിച്ചു. കഴിഞ്ഞവർഷം ക്രമക്കേടുകൾ കണ്ടെത്തിയതോടെ അവിടെനിന്നും പുറത്തായി.
ഉന്നതരുമായി അടുത്ത സൗഹൃദം പുലർത്തിവന്ന സ്വപ്ന നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ മുതൽമുടക്കി വീടിെൻറ നിർമാണം തുടങ്ങിയാതായും വിവരമുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകൾ അനായേസേന കൈാര്യം ചെയ്തിരുന്ന സ്വപ്നക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ വിദേശത്തും സ്വദേശത്തും ഭാഷ ഒരു തടസമായിരുന്നില്ല.
ഞായറാഴ്ച യു.എ.ഇ കാൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ചതിൽ കോൺസുലേറ്റിലെ ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീക്കും പങ്ക് എന്ന വിവരമായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നീട് പിടിയിലായ മുൻ പി.ആർ.ഒ സരിത്തിനെ ചോദ്യം ചെയ്തതോടെ സ്വപ്ന സുരേഷിെൻറ പങ്കിെൻറ സൂചന ലഭിക്കുകയായിരുന്നു. ഇതോടെ അന്വേഷണം പല ഉന്നതരിലേക്കും നീണ്ടു. സ്വപ്ന സുരേഷ് സുരേഷിനെ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടതായും ഐ.ടി വകുപ്പിൽ ജോലി ചെയ്യുകയുമാെണന്നും വിവരം ലഭിക്കുകയായിരുന്നു. കേസിൽ സ്വപ്നയുടെ ബന്ധം പുറത്തുവന്നതോടെ തിങ്കളാഴ്ചതന്നെ ഐ.ടി വകുപ്പ് സ്വപ്നയെ പുറത്താക്കി. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തി സംസ്ഥാന ഐ.ടി വകുപ്പിൽ കയറിപ്പറ്റിയതെങ്ങനെയെന്ന ചോദ്യം ഉയർന്നു.
യു.എ.ഇ കോൺസുലേറ്റിൽ ജോലിക്ക് കയറുംമുമ്പ് എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്ന ജോലിചെയ്തിരുന്നു. ഇവിടെ ആറുമാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്ന വ്യാജരേഖ ചമച്ച കേസിൽ ഉൾപ്പെടുക്കുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.
ഷിബുവിനെതിരെ കള്ളപരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്ക് മുമ്പിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതായും സ്വപ്ന സമ്മതിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നെങ്കിലും സ്വപ്ന ഹാജരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.