കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ് പ്രതി റബിൻസ്. കെ. ഹമീദിനെ കൊഫെപോസ പ്രകാരം കരുതൽ തടങ്കലിലാക്കിയതിനെതിരെ ഭാര്യ നൽകിയ ഹരജി ഹൈകോടതി തള്ളി. കൊെഫപോസ നടപടികളിൽ അപാകതയില്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റബിൻസിെൻറ കരുതൽ തടങ്കൽ ശരിവെക്കുകയായിരുന്നു.
എൻ.ഐ.എ കോടതി റബിൻസിന് ജാമ്യം നിഷേധിച്ചത് മറച്ചുവെച്ചാണ് കൊെഫപോസ ചുമത്താൻ കസ്റ്റംസ് ശിപാർശ ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകിയില്ലെന്നുമായിരുന്നു ഹരജിക്കാരിയുടെ ഒരു വാദം.
പാസ്പോർട്ട് റദ്ദാക്കിയതിനാൽ റബിൻസിന് സ്വർണക്കടത്ത് തുടരാനാവില്ലെന്ന് ഹരജിക്കാരി വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ തള്ളിയാണ് നടപടികൾ കോടതി ശരിവെച്ചത്. സ്വർണക്കടത്തിന് പണം നൽകിയിരുന്നവരിൽ ഒരാളാണ് റബിൻസെന്നും നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്താൻ സ്വപ്നയും സരിത്തും കെ.ടി. റമീസും പ്രതികളായ എ.എം. ജലാലിെൻറയും റബിൻസിെൻറയും സാമ്പത്തിക സഹായം തേടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
യു.എ.ഇയിൽനിന്ന് നാടുകടത്തി കൊണ്ടുവന്ന് 2020 ഒക്ടോബർ 26നാണ് റബിൻസിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പിന്നീട് കസ്റ്റംസും അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.