കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്. ബുധനാഴ്ച രാവിലെ 11ന് കസ്റ്റംസിെൻറ കൊച്ചി യൂനിറ്റില്‍ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയ്യോട് സ്വദേശിയായ സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. സജേഷിനോട് കണ്ണൂർ ജില്ല വിട്ടുപുറത്തുപോകരുതെന്ന് കഴിഞ്ഞ ദിവസം കസ്റ്റംസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വർണ്ണകടത്തിനായി കരിപ്പൂർ വിമാനത്തവളത്തിൽ അർജുൻ എത്തിയത് സജേഷിെൻറ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് കസ്റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്ന് സി.പി.എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ ഒരു വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സി.പി.എമ്മിെൻറ നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്.
അർജുൻ മുമ്പ് കടത്തിയ സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോ എന്ന കാര്യത്തിലാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. കടത്തി കൊണ്ടുവരുണ്ണ സ്വർണ്ണം പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച് ക്രയവിക്രിയം നടത്തിയോ എന്നും കസ്റ്റംസിെൻറ അന്വേഷണ പരിധിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കീഴിലുള്ള വിവിധ സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരും അന്വേഷണ സംഘത്തിെൻറ നിരീക്ഷണത്തിലാണ്. സജേഷിനെ ചോദ്യം ചെയ്താൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പേരുടെ വിശദാംശകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിെൻ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.