ചെന്നൈ: ദുബൈയിൽനിന്ന് അനധികൃതമായി കടത്തിയ 1.45 കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. സ്വർണത്തിന് 78.4 ലക്ഷം രൂപ വില കണക്കാക്കുന്നു.
കാർഡ്ബോർഡ് പെട്ടിയിൽ കളിപാട്ടങ്ങൾക്കും ബെഡ്ഷീറ്റുകളുമാണുണ്ടായിരുന്നത്. രണ്ട് കാർഡ്ബോർഡ് ഷീറ്റുകളിലായാണ് പെട്ടി നിർമിച്ചിരുന്നത്. ഇതിനിടയിൽ കനംകുറഞ്ഞ സ്വർണതകിടുകൾ കാർബൺ പേപ്പറിൽ പൊതിഞ്ഞനിലയിലായിരുന്നു. പതിവിൽ കവിഞ്ഞ് പെട്ടിക്ക് ഭാരകൂടുതൽ അനുഭവപ്പെട്ടതിനെ തുടർന്ന് കീറി നോക്കുകയായിരുന്നു.
ദുബൈയിൽ ഇലക്ട്രീഷ്യനായ 35കാരനായ യുവാവിന് കോവിഡ് പഞ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വന്ദേഭാരത് മിഷൻ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കവെയാണ് സ്വർണം കടത്തിയത്. കാരിയറാണെന്ന് സംശയിക്കുന്ന ഇയാളെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.