ബാലകൃഷ്ണന്റെ വീട്

മോഷണംപോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് കണ്ടെത്തി; ഒറ്റപ്പാലത്തെ കവർച്ചയിൽ വഴിത്തിരിവ്

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട്ടിൽ നിന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കാണാതായ കേസിൽ വഴിത്തിരിവ്. മോഷണംപോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാര്യയെ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സ്വര്‍ണം കണ്ടെത്തിയത്. ഭാര്യ നല്‍കിയവിവരമനുസരിച്ച് അലമാരയിലെ പ്രത്യേക അറ പരിശോധിച്ചതോടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. മകളുടെ വീട്ടില്‍ പോയ ബാലകൃഷ്ണൻ വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയാണ് കവർച്ച നടത്തിയത്.

35,000 രൂപ വിലവരുന്ന വാച്ചാണ് മോഷണം പോയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Gold that was thought to have been stolen was found in the house; Ottapalam robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.