കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എം.എൽ.എക്ക് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകിയേക്കും. മുൻകൂർ ജാമ്യം വിചാരണയെപ്പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ.
പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ചാണ് രഹസ്യവാദത്തിനുശേഷം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധമെന്ന സൂചന മൊഴിയിലില്ലെന്നും മറ്റും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ നടപടികൾ കേസന്വേഷണെത്തയും ബാധിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.