റീന ബീവി 

ആസിഡ് ഉള്ളിൽ ചെന്ന് സർക്കാർ ഉദ്യോഗസ്ഥ മരിച്ചു

അഞ്ചൽ: ആസിഡ് ഉള്ളിൽ ചെന്ന് സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. അഞ്ചൽ തടിക്കാട് രഹന മൻസിലിൽ റീനബീവി(47)യാണ് മരിച്ചത്. മൃഗ സംരക്ഷണവകുപ്പ് പെരുമണ്ണൂർ സബ് സെൻററിലെ അസി. ഫീൽഡ് ഓഫിസറായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു റീന ബീവി. ഇതിൻ്റെ മാനസിക വിഷമത്തിൽ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. റബർപാൽ ഉറചെയ്യുന്നതിനായി വീട്ടിൽ ആസിഡ് വാങ്ങിവെച്ചിരുന്നു. വീട്ടിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട റീന ബീവിയെ ബന്ധുക്കൾ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തടിക്കാട് മുസ്‍ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭർത്താവ്: നാദിർഷ. മക്കൾ: മുഹമ്മദ് നിനാസ്, ആസിഫ് അലി. അഞ്ചൽ പൊലീസ് കേസെടുത്തു.


Tags:    
News Summary - Government official Dies After Consuming Acid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.