വയനാട്: വയനാട്ടില്‍ സർക്കാരിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറുകളില്‍ ആളുകളെ എത്തിക്കാൻ ഉദ്യോഗസ്ഥരുടെ സമ്മർദം. സാക്ഷരത മിഷൻ നടത്തുന്ന സെമിനാറുകളില്‍ പങ്കെടുത്തില്ലെങ്കില്‍ തുല്യത പഠിതാക്കളെ പരീക്ഷ എഴുതിപ്പിക്കില്ലെന്നും സി.ഇ മാർക്ക് കുറക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.
പ്ലസ് ടുവിന് പഠിക്കുന്ന പ്രായമായ ആളുകള്‍ ഉള്‍പ്പെടെയുള്ളവർക്ക് നേരെയായിരുന്നു സമ്മർദം. വയനാട് ജില്ലയിലെ തുല്യത പഠിതാക്കളെ സർക്കാർ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും കാര്യമായ സഹകരണം ലഭിച്ചില്ല. ഇതോടെ ഉദ്യോഗസ്ഥർ ഭീഷണി സന്ദേശങ്ങള്‍ ഇവരുടെ ഗ്രൂപ്പിലേക്ക് അയച്ചു തുടങ്ങി. പരീക്ഷ എഴുതിക്കില്ലെന്നാണ് ഉയർന്ന ഉദ്യോസ്ഥർ മുന്നറിയിപ്പ് നൽകി.
ഇന്ന് ജില്ലാ സാക്ഷരത മിഷൻ നടത്തുന്ന രണ്ട് സെമിനാറിലേക്ക് ആളെ എത്തിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണ് വിവാദമായത്. ഇന്ന് ജില്ലാ സാക്ഷരത മിഷൻ നടത്തുന്ന രണ്ട് സെമിനാറിലേക്ക് ആളെ എത്തിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണ് വിവാദമായത്. ഏപ്രില്‍ 22നാണ് വയനാട്ടില്‍ സർക്കാരിന്‍റെ നാലാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോട് അനുബന്ധിച്ച് വിവിധ വകുപ്പുള്‍ നടത്തുന്ന പ്രദർശനവും പരിപാടികളും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.