ഇരുത്തില്ലെന്ന്​ സി.പി.എം; അധികാരത്തിൽ കടന്നുകയറേണ്ടെന്ന്​ ഗവർണറും

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റും സ​ർ​ക്കാ​റു​മാ​യു​ള്ള പോ​ര്​ പു​​തി​യ ത​ല​ത്തി​ലേ​ക്ക്. ത​ന്‍റെ അ​ധി​കാ​ര​ത്തി​ൽ ക​ട​ന്നു​ക​യ​റേ​ണ്ടെ​ന്ന്​ ഗ​വ​ർ​ണ​ർ പ​റ​യു​മ്പോ​ൾ ഇ​നി ചാ​ൻ​സ​ല​റാ​യി തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ്​ സി.​പി.​എം. സ​ർ​ക്കാ​റി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഭ​ര​ണ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ക​യാ​ണ്​ ഗ​വ​ർ​ണ​ർ എ​ന്നാ​ണ്​ ഇ​ട​തു​മു​ന്ന​ണി ആ​ക്ഷേ​പം.

ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​ർ ഒ​പ്പി​ടി​ല്ലെ​ന്നു​ത​ന്നെ​യാ​ണ്​ സി.​പി.​എ​മ്മി​ന്‍റെ​യും സ​ർ​ക്കാ​റി​ന്‍റെ​യും വി​ല​യി​രു​ത്ത​ൽ. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​ന്​ പ​ക​രം ബി​ൽ​ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം ബു​ധ​നാ​ഴ്ച​ മ​ന്ത്രി​സ​ഭ യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കും.

ഓ​ർ​ഡി​ന​ൻ​സി​നോ​ട്​ സി.​പി.​എ​മ്മി​ൽ​ത​ന്നെ വി​യോ​ജി​പ്പു​ണ്ട്. നി​യ​മോ​പ​ദേ​ശ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. നി​യ​മ​സ​ഭ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ർ​ന്ന്​ പാ​സാ​ക്കി​യ ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ല ബി​ല്ലു​ക​ൾ അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പോ​ര്​ രൂ​ക്ഷ​മാ​കാ​നാ​ണ്​ സാ​ധ്യ​ത. രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ ന​ട​ന്ന എ​ൽ.​ഡി.​എ​ഫ്​ മാ​ർ​ച്ച്​ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന സ​ന്ദേ​ശം ന​ൽ​കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ്​ ത​ന്‍റേ​തെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഗ​വ​ർ​ണ​ർ. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​മ്പോ​ൾ ഡ​ൽ​ഹി​ക്ക്​ പു​റ​പ്പെ​ടു​ന്ന​ത് വ​രെ ത​ന്റെ പ​ക്ക​ൽ ഒ​രു ഓ​ർ​ഡി​ന​ൻ​സും എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് രാ​ജ​ഭ​വ​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു. മു​മ്പ്​ ഒ​പ്പി​ടാ​തെ​വെ​ച്ച ബി​ല്ലു​ക​ളി​ലെ ചി​ല സം​ശ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ക്കു​ക​യും വ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ആ​രും വ​ന്നി​ല്ല. ഇ​തു തു​ട​ർ​ന്നു​പോ​രു​ന്ന ശീ​ല​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ക്കു​ന്നു.

മാ​സ​ത്തി​ൽ 20 ദി​വ​സം ഡ​ൽ​ഹി​യി​ലു​ള്ള ഗ​വ​ർ​ണ​റു​ടെ ഇ​ട​ത്താ​വ​ളം മാ​ത്ര​മാ​ണ്​ കേ​ര​ള​മെ​ന്നും അ​ങ്ങ​നെ തി​ര​ക്കു​ള്ള വ്യ​ക്തി എ​ങ്ങ​നെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​മെ​ന്നു​മാ​ണ്​ സി.​പി.​ഐ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ പ​റ​യു​ന്ന​ത്. താ​ൻ ത​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലും നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​ക്ക​ക​ത്തും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​​​മ്പോ​ൾ നി​ങ്ങ​ൾ എ​ന്‍റെ അ​ധി​കാ​ര​ത്തി​ൽ ക​ട​ന്നു​ക​യ​റ​രു​തെ​ന്ന്​ പ​റ​യാ​തെ പ​റ​യു​ക​യാ​ണ്​ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ. നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്​ ചാ​ൻ​സ​ല​റാ​യി ഗ​വ​ർ​ണ​ർ തു​ട​രു​ന്ന​തെ​ന്നും അ​ല്ലാ​തെ കി​ട്ടി​യ അ​ധി​കാ​ര​മ​ല്ലി​തെ​ന്നു​മാ​ണ്​ ഭ​ര​ണ​പ​ക്ഷ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - Governor CPM war to a new level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.