സർക്കാർ ജീവനക്കാരുടെ അപകട​ ഇൻഷുറൻസ് പദ്ധതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി.

സർക്കാർ ജീവനക്കാർ 500 രൂപ, സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാല/പൊതുമേഖല/ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർ 500 രൂപ + ജി.എസ്.ടി, കെ.എസ്.ആർ.ടി.സി ജീവനക്കാർ 600 രൂപ + ജി.എസ്.ടി, കെ.എസ്.ഇ.ബി ജീവനക്കാർ 850 രൂപ + ജി.എസ്.ടി എന്ന ക്രമത്തിലാണ് വാർഷിക പ്രീമിയം തുക അടയ്ക്കുന്നത്. നിലവിലെ പ്രീമിയം നിരക്കിൽ വാഗ്ദത്ത തുക 10 ലക്ഷമായി തുടരും

Tags:    
News Summary - insurance extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.