തിരുവനന്തപുരം: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധി സർക്കാറിെൻറ പ്രതിച്ഛായ വർധിപ്പിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് േയാഗം വിലയിരുത്തി. പിണറായി വിജയനെ തെരഞ്ഞുപിടിച്ച് കേസിൽ പ്രതിയാക്കിയതാണെന്ന ഹൈകോടതിവിധി സി.പി.എം ഇക്കാര്യത്തിൽ നേരത്തേ എടുത്ത നിലപാട് ശരിെവക്കുന്നതാണ്. എത്രയോ കാലമായി രാഷ്ട്രീയ എതിരാളികൾ സി.പി.എമ്മിനെയും പിണറായി വിജയനെയും വേട്ടയാടാൻ ലാവലിൻ കേസിനെ ആയുധമാക്കുകയായിരുന്നു. കോടതി വിധിയോടെ എൽ.ഡി.എഫ് സർക്കാറിന് കൂടുതൽ ശക്തമായി മുന്നോട്ടുപോകാൻ കരുത്തു ലഭിച്ചിരിക്കുകയാണ്. ദേശീയപ്രക്ഷോഭത്തിെൻറ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലുമുതൽ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന ധർണ വിജയിപ്പിക്കണമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി നേതൃത്വത്തിെല കേന്ദ്ര സർക്കാർ നവ ലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിലൂടെ ഭൂരിപക്ഷം ഇന്ത്യക്കാർക്കുമേൽ കടുത്ത ദുരിതം അടിച്ചേൽപിക്കുകയാണ്. കാർഷികദുരിതം മൂലമുള്ള കർഷക ആത്മഹത്യകൾ വർധിച്ചു. തൊഴിലില്ലായ്മ വർധിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ശക്തിപ്പെടുത്തുന്നതിലൂടെ മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതി. കേന്ദ്രഭരണത്തെ ഉപയോഗിച്ച് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ ദുർബലപ്പെടുത്താനുള്ള നീക്കവും പാർട്ടി പ്രവർത്തകർക്കുനേരെ കടന്നാക്രമണങ്ങൾ നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.