തിരുവനന്തപുരം: സമരം നടത്തുന്ന റാങ്ക് ഹോൾഡർമാരുമായി സർക്കാർ ചർച്ച നടത്തണമെന്ന് എ.െഎ.വൈ.എഫ്. സർക്കാറിന്‍റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ.ആർ. സജീലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
യുവജനങ്ങൾക്കായി സർക്കാർ സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം. സമരത്തെ മുതലെടുത്ത് രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ് യു.ഡി.എഫും ബി.ജെ.പിയും. പെൻഷൻ പ്രായം കൂട്ടി യുവജനങ്ങളോട് മാപ്പ് അർഹിക്കാത്ത ക്രൂരത ചെയ്ത യു.ഡി.എഫ് നേതാക്കളുടെ യുവജനങ്ങളോടുള്ള സ്നേഹം കാപട്യമാണ്.
എട്ട് ലക്ഷത്തോളം ഒഴിവുകൾ കേന്ദ്ര സർക്കാർ സർവിസിൽ നികത്താതെ കിടക്കുന്നതിനെക്കുറിച്ച് ബി.ജെ.പിയും യൂത്ത് കോൺഗ്രസും പ്രതികരിക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്നും അവർ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.