അനുഭവത്തിൽ സർക്കാർ നിന്ന്​ പാഠം പഠിച്ചില്ല; ഭക്​തരുടെ വികാരത്തെ വ്രണപ്പെടുത്തരുത്​ - ചെന്നിത്തല

തിരുവനന്തപുരം: ഭക്​തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയിൽ നിന്ന്​ സർക്കാർ പിൻമാറണമെന്ന്​ പ്രതിപ ക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇന്നലത്തെ അനുഭവത്തിൽ നിന്ന്​ സർക്കാർ പഠിച്ചില്ല. മണ്ഡല മകര വിളക്ക്​ കാലത്ത്​ ഇനിയും ഇൗ നാടകം ഉണ്ടാകരുത്​. ലക്ഷക്കണക്കിന്​ ഭക്​തർ എത്തുന്ന സമയത്ത്​ പക്വമായ പ്രായോഗികമായ തീരുമാനങ്ങൾ എടുക്കാതെ പ്രശ്​നങ്ങൾ ഉണ്ടാക്കുക​യാണോ വേണ്ടത്​. സർക്കാറിന്​ പ്രായോഗിക ബുദ്ധി വേണമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ ഹൈകോടതി നിരീക്ഷക സമിതിയെ കുറ്റപ്പെടുത്തുന്നു. എന്നാൽ ക്രമസമാധാന പാലനം തങ്ങളുടെ വിഷയമല്ലെന്ന്​ പറഞ്ഞ്​ ഹൈകോടതി നിരീക്ഷണ സമിതി കൈയൊഴിഞ്ഞു. നിലവിൽ ശബരിമലയുടെ കാര്യത്തിൽ നാഥനും നമ്പിയുമില്ലാത്ത അവസ്​ഥയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു​.

Tags:    
News Summary - Govt. Try to Understand the Feeling of Devotees, Chennithala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.