തിരുവനന്തപുരം: സുപ്രീംേകാടതി സ്റ്റേ ചെയ്തെങ്കിലും പ്ലസ് വൺ പരീക്ഷ നടത്തണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ നിലപാട് വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
13ന് കേസ് കോടതി പരിഗണിക്കുേമ്പാൾ പുറപ്പെടുവിക്കുന്ന വിധിക്കനുസരിച്ച് സർക്കാർ തീരുമാനമെടുക്കും. മുഴുവൻ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. നാലര ലക്ഷത്തോളം വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയും അത്ര തന്നെ വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയും സുരക്ഷിതമായി എഴുതിയിട്ടുണ്ട്.
മറ്റ് ബോർഡുകളെല്ലാം പരീക്ഷ ഒഴിവാക്കിയപ്പോൾ കേരളം വിദ്യാർഥികൾക്ക് പരീക്ഷ നടത്തിയാണ് മാർക്കും ഗ്രേഡും നൽകിയത്. ഇത് വിദ്യാർഥികളുടെ ഭാവി കൂടി കരുതിയാണ്. തമിഴ്നാട്ടിൽ വിദ്യാർഥികൾക്ക് പരീക്ഷ നടത്താതെ പത്താംതരം വിജയിച്ച സർട്ടിഫിക്കറ്റ് നൽകിയത് കാരണം അവിടെ പഠിച്ച വിദ്യാർഥികൾക്ക് കേരളത്തിൽ പ്ലസ് വൺ പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഇൗ വിദ്യാർഥികൾക്ക് ഗ്രേഡോ മാർക്കോ നൽകാത്തതാണ് പ്രശ്നം. എന്നാൽ കേരളത്തിൽ പഠിച്ച വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും തൊഴിലവസരത്തിലും ഇൗ പ്രശ്നം നേരിടില്ല. ഇതുകൂടി പരിഗണിച്ചാണ് കോവിഡ് സുരക്ഷ ഉറപ്പാക്കി പ്ലസ് വൺ പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.