ന്യൂഡൽഹി: നിരന്തരമായി കേരളം നടത്തിയ പോരാട്ടത്തിനൊടുവിൽ സംസ്ഥാന സർക്കാറിേൻറതല്ലാത്ത ലോട്ടറികൾക്കുള്ള നികുതി 28 ശതമാനമാക്കി വർധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തിൽ ഒന്നര മണിക്കൂർ നേരം കേരളം നടത്തിയ വാഗ്വാദത്തിനും ഇറങ്ങിപ്പോക്ക് ഭീഷണിക്കുമൊടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറിക്കാര്യത്തിൽ ഞായറാഴ്ച തീരുമാനമായത്.
സംസ്ഥാന സർക്കാറുകൾ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ െവച്ചുള്ള ലോട്ടറികൾക്ക് 28 ശതമാനവും നികുതിയായിരിക്കും ഇൗടാക്കുകയെന്ന് ധനമന്ത്രി തോമസ് െഎസക് കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോട്ടറി മാഫിയ അസോസിയേഷനുണ്ടാക്കി സമർപ്പിച്ച സ്ഥിതിവിവരക്കണക്ക് കേന്ദ്ര സർക്കാറിേൻറതായി അവതരിപ്പിച്ചത് ഞെട്ടിച്ചുവെന്നും ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തിയെന്നും െഎസക് പറഞ്ഞു. നികുതി അഞ്ചു ശതമാനമെന്നതായിരുന്നു ജി.എസ്.ടി കൗൺസിലിൽ ആദ്യം മുന്നോട്ടുെവച്ചിരുന്ന നിർദേശം. ഇത് 28 ശതമാനമാക്കണമെന്ന കേരളത്തിെൻറ ആവശ്യം യോഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നയിച്ചു.
അത് എല്ലാ സംസ്ഥാന സർക്കാറുകളും അംഗീകരിക്കില്ല എന്നു പറഞ്ഞ് കേന്ദ്രം വീണ്ടും ഉടക്കുവെച്ചു. ഇതിനിടയിൽ ഇടപെട്ട ജമ്മു^കശ്മീർ സംസ്ഥാന സർക്കാറുകൾ സ്വന്തം നിലക്ക് നടത്തുന്ന േലാട്ടറിക്ക് 12 ശതമാനമാക്കിക്കൂടേ എന്ന അഭിപ്രായം മുന്നോട്ടുവെച്ചതാണ് പ്രതിസന്ധി പരിഹരിച്ചത്. ലോട്ടറി മാഫിയയെ തടയുക എന്ന ഉദ്ദേശ്യമായതിനാൽ ഇൗ നിലപാട് കേരളവും അംഗീകരിക്കുകയായിരുന്നുവെന്ന് െഎസക് പറഞ്ഞു.
ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങൾക്കു ശക്തമായ തിരിച്ചടിയാണ് ലോട്ടറി നികുതി സംബന്ധിച്ച തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശക്തമായ നിയമങ്ങൾ വരണം. എത്ര ലോട്ടറി വിറ്റഴിച്ചു എന്നതു സംബന്ധിച്ച കൃത്യമായ കണക്കുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക് കേരള ലോട്ടറിയോടു മത്സരിക്കാൻ കഴിയില്ല. സമ്മാനത്തുക ഇനിയും കൂട്ടാനുള്ള ആലോചനയിലാണ് കേരളം. മറ്റു ലോട്ടറികൾ വിൽക്കുന്നവർക്ക് ഇനി കേരള ലോട്ടറിയുടെ ഏജൻസി നൽകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.