ടോള്‍ നിര്‍ത്തലാക്കൽ നയപരമായ തീരുമാനത്തി​െൻറ അടിസ്​ഥാനത്തില്‍ –മന്ത്രി 


തി​രു​വ​ന​ന്ത​പു​രം: ടോ​ള്‍ നി​ര്‍ത്ത​ലാ​ക്കു​ന്ന​ത്  ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​ത്ര​മെ​ന്ന്​ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. പു​തി​യ ടോ​ളു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന ന​യ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും പി. ​മു​ഹ​മ്മ​ദ് മു​ഹി​സി​​െൻറ സ​ബ്​​മി​ഷ​ന്​ മ​ന്ത്രി മ​റു​പ​ടി​ന​ൽ​കി. നൂ​റു കോ​ടി​യി​ലേ​റെ വ​രു​ന്ന ര​ണ്ട് കേ​ന്ദ്ര ടോ​ളു​ക​ളും ആ​റ് സം​സ്​​ഥാ​ന ടോ​ളു​ക​ളും ഉ​ള്‍പ്പെ​ടെ എ​ട്ട്​ ടോ​ള്‍ പി​രി​വു​ക​ള്‍ നി​ര്‍ത്ത​ലാ​ക്കി. ഇ​ത്​ ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ലാ​വ​ധി ക​ഴി​യും​മു​മ്പ്​ നി​ർ​ത്ത​ലാ​ക്കി​യ​വ​യു​ടെ കാ​ര്യ​ത്തി​ൽ ശേ​ഷി​ക്കു​ന്ന പ​ണം സ​ര്‍ക്കാ​റാ​ണ് ന​ല്‍കേ​ണ്ട​ത്. ഇ​നി ടോ​ളു​ക​ള്‍ നി​ര്‍ത്തു​ന്ന​തി​ന് ധ​ന​വ​കു​പ്പി​​െൻറ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. 

പു​ലാ​മ​ന്തോ​ള്‍-പ​ട്ടാ​മ്പി റോ​ഡി​​െൻറ പു​ന​ര്‍നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മു​ൻ സ​ര്‍ക്കാ​റി​​െൻറ കാ​ല​ത്ത് എ​യ്ഡ​ഡ് പ​ദ​വി ന​ല്‍കി​യ സ്​​പെ​ഷ​ൽ സ്‌​കൂ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്‌​പെ​ഷ​ല്‍ റൂ​ൾ ഉ​ണ്ടാ​ക്കി സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​കൂ​ടി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് വി.​ടി. ബ​ല​റാ​മി​​െൻറ സ​ബ്​​മി​ഷ​ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് മ​റു​പ​ടി​ന​ൽ​കി.

നി​ല​മ്പൂ​ര്‍-ന​ഞ്ച​ന്‍കോ​ട് റെ​യി​ൽ​പാ​ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ സം​സ്​​ഥാ​ന സ​ര്‍ക്കാ​റി​ന് ഗൗ​ര​വ​ക്കു​റ​വോ എ​തി​ർ​പ്പോ ഇ​ല്ലെ​ന്ന്​ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വ്യ​ക്​​ത​മാ​ക്കി. 
ക​ടു​വ സ​ങ്കേ​തം ഒ​ഴി​വാ​ക്കി പു​തി​യ അ​ലൈ​ന്‍മ​െൻറ്​ ഉ​ണ്ടാ​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​​െൻറ സ​ബ്​​മി​ഷ​ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Tags:    
News Summary - G.Sudhakarn on toll-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.