മംഗലാപുരത്ത് വീട്ടുതടങ്കലിലാക്കിയ ഗുരുവായൂർക്കാരിയെ പൊലീസ്​ മോചിപ്പിച്ചു 

ഗു​രു​വാ​യൂ​ർ: അ​ന്യ​മ​ത​സ്ഥ​നെ പ്ര​ണ​യി​ച്ച​തി​ന് മം​ഗ​ലാ​പു​ര​ത്ത് വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച യു​വ​തി​യെ കേ​ര​ള പൊ​ലീ​സി​​​​െൻറ ഇ​ട​പെ​ട​ലി​ലൂ​ടെ ക​ർ​ണാ​ട​ക പൊ​ലീ​സ്​ മോ​ചി​പ്പി​ച്ച്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. യു​വ​തി​യെ മം​ഗ​ലാ​പു​ര​ത്തെ മ​ഹി​ള മ​ന്ദി​ര​ത്തി​ച്ച്​ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ക്കി. മേ​യ്​ ര​ണ്ടി​നാ​ണ്​ സം​ഭ​വം. ഗു​രു​വാ​യൂ​രി​ന​ടു​ത്ത് ക​ണ്ടാ​ണ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ്​ ക​ർ​ണാ​ട​ക പൊ​ലീ​സ്​ മോ​ചി​പ്പി​ച്ച​ത്.

ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ത​ന്നെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ന്ന​താ​യി ഡി.​ജി.​പി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് യു​വ​തി അ​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​മാ​ണ്​ മോ​ച​ന​ത്തി​ന്​ വ​ഴി തെ​ളി​ച്ച​ത്. ഏ​ഴ് വ​ർ​ഷം മു​മ്പ് പി​താ​വ് മ​ര​ണ​പ്പെ​ട്ട യു​വ​തി ക്രൂ​ര​പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് പി​താ​വി​​​​​െൻറ ബ​ന്ധു​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ന്ദേ​ശം. ബി.​ജെ.​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മം​ഗ​ലാ​പു​ര​ത്തെ ഒ​രി​ട​ത്താ​ണ് താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ഉ​ണ്ട്.

സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കേ​ര​ള ഡി.​ജി.​പി വി​വ​രം ക​ർ​ണാ​ട​ക ഡി.​ജി.​പി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മം​ഗ​ലാ​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യും മാ​താ​വും താ​മ​സി​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ര​ണ്ടി​ന് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. 

മു​സ്​​ലിം സ​മു​ദാ​യ​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​​​​​െൻറ പേ​രി​ൽ അ​മ്മ​യു​ടെ ഒ​ത്താ​ശ​യോ​ടെ ത​ന്നെ പ​ല​യി​ട​ത്താ​യി താ​മ​സി​പ്പി​ച്ച് ഉ​പ​ദ്ര​വി​ക്കു​ന്ന​തെ​ന്നാ​ണ്​​ യു​വ​തി​യു​ടെ മൊ​ഴി. ആ​ദ്യം തൃ​ശൂ​രി​ലെ ഒ​രു കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. പി​ന്നീ​ട് മാ​ന​സി​ക​രോ​ഗ ചി​കി​ത്സ​യെ​ന്ന പേ​രി​ൽ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് മാ​സം ഇ​വി​ടെ​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​ണെ​ന്ന രേ​ഖ​യു​ണ്ടാ​ക്കി​യ​ത്രെ. പി​ന്നീ​ടാ​ണ് മം​ഗ​ലാ​പു​ര​ത്തേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ മ​ക​ളു​ടെ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​ണെ​ന്ന നി​ല​പാ​ടാ​ണ് മാ​താ​വ് കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്.  

പെ​ൺ​കു​ട്ടി​യെ കേ​ര​ള പൊ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന ക​ർ​ണാ​ട​ക പൊ​ലീ​സി​​​​​െൻറ വാ​ദ​ത്തെ മ​ജി​സ്ട്രേ​റ്റ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. യു​വ​തി​യെ മാ​താ​വി​നൊ​പ്പം വി​ട്ട​യ​ക്കാ​തെ മം​ഗ​ലാ​പു​ര​ത്തെ മ​ഹി​ള മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി. കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന പ​ക്ഷം യു​വ​തി​യെ ഏ​റ്റെ​ടു​ക്കാ​ൻ ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഗു​രു​വാ​യൂ​ർ പൊ​ലീ​സ് മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ല്ല. 

Tags:    
News Summary - guruvayur girl mangalore house arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.