കോട്ടയം: ഹാദിയ ഇനി ഡോ. ഹാദിയ അശോകന് ബി.എ.എം.എസ്. ഭർത്താവ് ഷഫീൻ ജഹാനാണ് ഫേസ്ബുക് കിലൂടെ ഹാദിയ ഡോക്ടറായ വിവരം പുറത്തുവിട്ടത്. ‘ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാ ണ്. എണ്ണമറ്റ പ്രാർഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിെൻറയും സ്നേഹത്തിെൻറയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. ദൈവത്തിന് സ്തുതി, അവസാനം എല്ലാ പ്രതിസന്ധികളിൽനിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. ഡോക്ടർ എന്ന് നിന്നെ വിളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.’ ഹാദിയയുടെ ഫോട്ടോക്കൊപ്പം ഷഫീൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ലവ് ജിഹാദെന്ന പേരിലടക്കം ദേശീയതലത്തിൽ വരെ ശ്രദ്ധനേടിയ സംഭവമായിരുന്നു ഹാദിയ കേസ്. 2016 ജനുവരിയിലാണ് വൈക്കം സ്വദേശികളായ അശോകൻ-പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില എന്ന ഹാദിയ ഇസ്ലാം മതം സ്വീകരിച്ച് വാര്‍ത്തകളില്‍ നിറയുന്നത്. പിന്നീട് ഏറെ വിവാദം സൃഷ്ടിച്ച ഹാദിയ കേസിന് ഒടുവിൽ പരിസമാപ്തി കുറിച്ചത് സുപ്രീംകോടതി ഇടപെടലോടെയായിരുന്നു.
കോടതിയിൽ ഹാജരാകാനുള്ള യാത്രപോലും വാർത്തപ്രാധാന്യം നേടി. ദീർഘകാലം വീട്ടുതടങ്കലിലായിരുന്ന ഹാദിയക്ക് ഷഫീൻ ജഹാനൊപ്പം ജീവിക്കാൻ അനുമതി ലഭിച്ചതും ഏറെ പോരാട്ടങ്ങൾക്കൊടുവിലായിരുന്നു. ബി.എ.എം.എസിന് പഠിക്കുേമ്പാഴായിരുന്നു ഹാദിയയുടെ മതംമാറ്റവും വിവാദങ്ങളും. തമിഴ്നാട്ടിലെ സേലത്തായിരുന്നു പഠനം. കോടതി നൽകിയ സംരക്ഷണത്തിലായിരുന്നു അവിടെ ഹൗസ് സർജൻസി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.