കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കർമത്തിനുള്ള അപേക്ഷകൾ ബുധനാഴ്ച മുതൽ ഹജ്ജ് ഹൗസിൽ സ്വീകരിക്കും. ഇത്തവണ മുതൽ അപേക്ഷഫോറത്തിെൻറ വിതരണം ഉണ്ടായിരിക്കുന്നതല്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ (hajcommittee.gov.in) അപേക്ഷഫോറം ലഭ്യമാണ്. ഇത് പ്രിൻറൗട്ട് എടുത്ത് പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്.
സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്ന 70 വയസ്സിന് മുകളിലുള്ളവർ മാത്രം ഹജ്ജ് ഹൗസിൽ നേരിെട്ടത്തി സമർപ്പിച്ചാൽ മതി. ജനറൽ വിഭാഗത്തിലുൾപ്പെടുന്നവർ അപേക്ഷ പൂരിപ്പിച്ചതിന് ശേഷം തപാലിൽ അയച്ചാൽ സ്വീകരിക്കും. അക്ഷയ കേന്ദ്രം, കേന്ദ്ര-സംസ്ഥാന വെബ്സൈറ്റുകൾ മുഖേന ഒാൺൈലനായും സമർപ്പിക്കാം. ഇതിനായി അക്ഷയ കേന്ദ്രം നടത്തിപ്പുകാർക്ക് ഹജ്ജ് കമ്മിറ്റി പരിശീലനം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.